കോവിഡ് വാക്സിൻ: പന്ത്രണ്ട് ലക്ഷം കടന്ന് ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പത്ത് ലക്ഷം കടന്നു. കോവാക്സീൻ, കോവീഷീൽഡ്‌ വാക്സിനുകളിലായി ജില്ലയിൽ ഇന്ന് വരെ 1258722 ഡോസ് വാക്സിനുകൾ നൽകിയതായാണ് ജില്ലയിലെ ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.

866147 പേർക്ക് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസും 392575 പേർക്ക് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസും ഇതുവരെ നൽകിയിട്ടുണ്ട്. ജില്ലയിലെ 84 കേന്ദ്രങ്ങളിലാണ് നിലവിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം സജ്ജമാക്കിയിരിക്കുന്നത്.