രോഗബാധിതരുടെ എണ്ണം കുറയുന്നില്ല, ജില്ലയിൽ 6 ഗ്രാമപഞ്ചായത്തുകൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. പ്രതിദിനം 500 നു മുകളിലാണ് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടും പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച്ച ടി പി ആർ അടിസ്ഥാനമാക്കി വിഭാഗീകരണം നടത്തിയപ്പോൾ 4 തദ്ദേശ സ്ഥാപന മേഘലാൽ മാത്രമായിരുന്നു കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണായ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ ആണ്. തിടനാട്,കുറിച്ചി,അയർക്കുന്നം, പൂഞ്ഞാർ,മടപ്പള്ളി,കുമരകം മേഖലകളാണ് നിലവിൽ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ടി പി ആർ 15 ശതമാനത്തിനു മുകളിലുള്ള മേഖലകളാണ് ഇത്. ജില്ലയിൽ ടി പി ആർ 5 ശതമാനത്തിൽ താഴെയുള്ള ഗ്രീൻ സോൺ മേഖലയിൽ 15 തദ്ദേശ സ്ഥാപന മേഖലകൾ മാത്രമാണുള്ളത്. 56 തദ്ദേശ സ്ഥാപന മേഖലകൾ നിയന്ത്രിത മേഖലയിൽ ആണ്. 29 തദ്ദേശ സ്ഥാപനങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മേഖലയായ സി കാറ്റഗറിയിലും 27 തദ്ദേശ സ്ഥാപനങ്ങൾ ഭാഗിക ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മേഖലയായ ബി കാറ്റഗറിയിലുമാണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച്ച വരെയുള്ള ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം പുതിയ മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കും.