കോവിഡ് നിയന്ത്രണങ്ങൾ: ജില്ലയിൽ 28 തദ്ദേശ സ്ഥാപന മേഖലകൾ സമ്പൂർണ്ണ ലോക്ക് ഡൗൺ പരിധിയിൽ, 36 തദ്ദേശ സ്ഥാപന മേഖലകൾ ഭാഗിക നിയന്ത്രിത മേഖലയിൽ.


കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ജില്ലയിലെ 28 തദ്ദേശ സ്ഥാപന മേഖലകൾ സമ്പൂർണ്ണ ലോക്ക് ഡൗൺ പരിധിയിലും 36 തദ്ദേശ സ്ഥാപന മേഖലകൾ ഭാഗിക നിയന്ത്രിത മേഖലയിലുമാണ്. അടുത്ത ഒരാഴ്ച്ചത്തേക്ക് ആണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും  ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവിറക്കിയിരിക്കുന്നത്. 

ജൂലൈ 14 മുതല്‍ 20 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. ജൂലൈ 28ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. 

കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 5നും 10 നും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)

1.എലിക്കുളം(5.2)

2.മീനച്ചില്‍(5.23)

3.മീനടം(5.26)

4.തലയാഴം(5.34)

5.കൂട്ടിക്കല്‍(5.45)

6.തിടനാട്(5.66)

7.കാഞ്ഞിരപ്പള്ളി(5.67)

8.തലപ്പലം(5.77)

9.കാണക്കാരി (6.15)

10.വെള്ളാവൂര്‍(6.55)

11.മൂന്നിലവ്(6.67)

12.രാമപുരം(6.88)

13.കടനാട് (7.05)

14.അകലക്കുന്നം(7.15)

15.മുത്തോലി(7.16)

16.അയര്‍ക്കുന്നം(7.17)

17.വാഴൂര്‍(7.34)

18.മുണ്ടക്കയം(8.54)

19.ചിറക്കടവ്(8.61)

20.ഞീഴൂര്‍(8.62 )

21.കോരുത്തോട്(8.81)

22.പാലാ(8.84)

23.പാറത്തോട്(8.93)

24.ഭരണങ്ങാനം(9.02)

25.കിടങ്ങൂര്‍(9.1)

26.തലനാട്(9.27)

27.മാടപ്പള്ളി(9.3)

28.കോട്ടയം(9.38)

29.ഉദയനാപുരം(9.6)

30.പൂഞ്ഞാര്‍  തെക്കേക്കര(9.63)

31.മുളക്കുളം(9.64)

32.വാഴപ്പള്ളി(9.75)

33.ടിവി പുരം(9.76)

34.വെള്ളൂര്‍(9.84)

35.മണര്‍കാട്(9.93)

36.പനച്ചിക്കാട് (9.96)

ബികാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

3.ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പ്പനയും റിപ്പയറിംഗും നടത്തുന്ന സ്ഥാപനങ്ങള്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. 

4. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെ  50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം.ജൂലൈ 24ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസമായിരിക്കും.

6. ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.

7.ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.

8. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

9.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. 

10.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദനീയമാണ്.

11. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം.

12.  കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

13.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. 

14. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു രാത്രി എട്ടു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മുടിവെട്ടുന്നതിന് മാത്രമായി  പ്രവര്‍ത്തിക്കാം. 

12.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. 

കാറ്റഗറി സി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 10 നും15നും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

1.ചങ്ങനാശേരി(10.01)

2.കുറവിലങ്ങാട്(10.2)

3.അയ്മനം(10.23)

4.പുതുപ്പള്ളി(10.26)

5.കറുകച്ചാല്‍(10.29)

6.മറവന്തുരുത്ത്(10.3)

7.പൂഞ്ഞാര്‍(10.4)

8.തീക്കോയി(10.71)

9.അതിരമ്പുഴ( 10.81)

10.നെടുംകുന്നം(10.82)

11.തലയോലപ്പറമ്പ് (10.85 )

12.മേലുകാവ്(10.91)

13.കുമരകം(11.75)

14.വാകത്താനം(11.83)

15.തിരുവാര്‍പ്പ്(11.9)

16.പാമ്പാടി(11.91)

17.മാഞ്ഞൂര്‍(11.95)

18.ഏറ്റുമാനൂര്‍(12.03)

19.കൊഴുവനാല്‍(12.15)

20.ആര്‍പ്പൂക്കര(12.21)

21.ഉഴവൂര്‍(13.17)

22.നീണ്ടൂര്‍(13.67)

23.കടുത്തുരുത്തി(13.67)

24.തൃക്കൊടിത്താനം(14.08)

25.കങ്ങഴ(14.29)

26.മരങ്ങാട്ടുപിള്ളി(14.53)

27.കരൂര്‍(14.64 )

28.പള്ളിക്കത്തോട്(14.7)

സി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ എഴു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം. 

3. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം. ജൂലൈ 24ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസമായിരിക്കും.

4.ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയും റിപ്പയറിംഗും നടത്തുന്ന സ്ഥാപനങ്ങള്‍,വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരിപ്പു കടകള്‍ എന്നിവ വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയര്‍ സെന്‍ററുകള്‍ക്കും വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

6.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.