കോവിഡ് നിയന്ത്രണം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി നാളെയും മറ്റന്നാളും വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ഇളവുകൾ കൂടുതൽ നൽകാതെ നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിക്കുകയായിരുന്നു.