കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ആറംഗ കേന്ദ്രസംഘം കേരളത്തിൽ. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാന സർക്കാരിന് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിനായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് എത്തുന്നത്.
നിലവിൽ കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകൾ കേന്ദ്ര സംഘം സന്ദർശിക്കും. 2 സംഘങ്ങളായി തിരിഞ്ഞാണ് ജില്ലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. കോട്ടയം ജില്ലയിൽ കേന്ദ്ര സംഘം ഞായറാഴ്ച്ച സന്ദർശനം നടത്തും. ആരോഗ്യ വകുപ്പ് അധികൃതരുമായും ആരോഗ്യ വിദഗ്ധരുമായും സംഘം കൂടിക്കാഴ്ച്ച നടത്തും.