പരാതി കേൾക്കാൻ വ്യവസായ മന്ത്രി സംരംഭകർക്കിടയിലേക്ക്, മീറ്റ് ദ മിനിസ്റ്റർ പരിപാടി, വ്യവസായ മന്ത്രി 19 ന് കോട്ടയത്ത്.


കോട്ടയം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് ജൂലൈ 19 ന് കോട്ടയത്തെത്തും. മാമ്മൻ മാപ്പിള ഹാളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ ആരംഭിച്ചവരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും മന്ത്രി നേരിൽ കാണും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതികളും തങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളും എഴുതി തയ്യാറാക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ dickotm@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ നൽകണം. ഇതിൻ്റെ പകർപ്പ് meettheminister@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും അയയ്ക്കണം. പരാതികള്‍ നൽകുന്നവരെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമയം മുൻകൂട്ടി അറിയിക്കും. പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, ജില്ലാ കളക്ടർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുക്കും.