ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്.


തിരുവനന്തപുരം :   ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ് അനുവദിച്ചു. ജൂലൈ 18, 19, 20 തീയതികളില്‍ അവശ്യവസ്തുക്കള്‍ വിൽക്കുന്ന  കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്ന എ, ബി, സി വിഭാഗങ്ങളിൽ ഇളവ്‌ ബാധകമാണ്.