കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജർമ്മനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജർമ്മനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിനി നികിത ബെന്നിയെ ആണ് ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമ്മനിയിലെ കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനിയായിരുന്നു നികിത. നികിതയെ കാണാഞ്ഞതിനെ തുടർന്ന് ഹോസ്റ്റലിൽ അന്വേഷിച്ചു എത്തിയ സുഹൃത്തുക്കളാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറു മാസങ്ങൾക്കു മുൻപാണ് നികിത ജെർമ്മനിയിലെത്തിയത്.