കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഇളവുകളും ജില്ലയിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചു. 4 മേഖലകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിശകലം ചെയ്താണ് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ ടി പി ആർ നിരക്കിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതൽ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച്ച വീണ്ടും യോഗം ചേരുകയും ടി പി ആർ മാറുന്നതനുസരിച്ച് നിയന്ത്രണങ്ങളും ഇളവുകളിലും വ്യത്യാസം വരികയും ചെയ്യും. കഴിഞ്ഞ ആഴ്ച്ച പിന്തുടർന്ന ടി പി ആർ വിഭാഗത്തിൽ നിന്നും വ്യത്യസ്തമായാണ് നാളെ മുതൽ നിയന്ത്രണങ്ങളും ഇളവുകളും അനുവദിച്ചിരിക്കുന്നത്. ടി പി ആർ 8 ശതമാനത്തിൽ താഴെ, 8 നും 16 ശതമാനത്തിനുമിടയിൽ, 16 നും 24 ശതമാനത്തിനുമിടയിൽ, 24 ശതമാനത്തിനു മുകളിൽ എന്നിങ്ങനെ 4 മേഖലകളിലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ ടി പി ആർ 24 ശതമാനത്തിനു മുകളിലുള്ള മേഖലയായ അതിതീവ്ര വ്യാപനമുള്ള മേഖല ജില്ലയിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മാത്രമാണ്.
ഈ മേഖലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള 37 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഈ മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടി പി ആർ 8 നും 16 ശതമാനത്തിനുമിടയിൽ ജില്ലയിൽ 34 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഈ മേഖലകളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടി പി ആർ 16 നും 24 ശതമാനത്തിനുമിടയിലുള്ള 5 മേഖലകളാണ് ജില്ലയിലുള്ളത്. ഈ മേഖലകളിൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള മേഖലകൾ:
മുനിസിപ്പാലിറ്റികൾ:
കോട്ടയം,പാലാ,വൈക്കം,ഏറ്റുമാനൂർ
ഗ്രാമപഞ്ചായത്തുകൾ:
ചെമ്പ്,മണർകാട്, കങ്ങഴ,പാറത്തോട്,തീക്കോയി,കിടങ്ങൂർ, ആർപ്പൂക്കര,മരങ്ങാട്ടുപിള്ളി,കുമരകം, മുളക്കുളം,കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്,ഭരണങ്ങാനം,എരുമേലി, ടി വി പുരം, എലിക്കുളം,കുറവിലങ്ങാട്, മറവന്തുരുത്ത്,മണിമല,തലയാഴം, കടനാട്,ഉഴവൂർ, മീനച്ചിൽ,മീനടം, രാമപുരം,തലപ്പുലം,വെള്ളൂർ, വെള്ളാവൂർ,കല്ലറ,കാണക്കാരി, വെളിയന്നൂർ,നീണ്ടൂർ, ഞീഴൂർ
ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:
*പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകൾക്കും 50% സ്റ്റാഫിനെ റൊട്ടേഷൻ വ്യവസ്ഥയിൽ ഏർപ്പെടുത്തി പ്രവർത്തിക്കാവുന്നതാണ്. ബാക്കി ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിലായിരിക്കുന്നതാണ്.
*ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിലവിലുള്ള പ്രവർത്തി ദിവസങ്ങൾക്കു പുറമെ ച്ചുവ്വ,വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ജോലികൾക്കായി പ്രവർത്തിക്കാം.
*അക്ഷയ സെൻററുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ 50% ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
*ടാക്സി, ഓട്ടോറിക്ഷ സർവ്വീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവറും മൂന്ന് യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവറും രണ്ട് യാത്രക്കാർക്കും സഞ്ചരിക്കാവുന്നതാണ്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
*ബാറുകൾ, ബിവറേജ് ഔട്ടലെറ്റുകൾ എന്നിവിടങ്ങളിൽ പാഴ്സൽ സർവ്വീസ് മാത്രം അനുവദനീയമാണ്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി മൊബൈൽ ആപ്പ് മുഖേന സമയക്രമീകരണം നടത്തേണ്ടതാണ്.
*കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് physical contact ഇല്ലാത്ത ഔട്ട് ഡോർ സ്പോർട്സ് / ഗെയിമുകൾ അനുവദനീയമാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രഭാത - സായാഹ്ന സവാരികളും അനുവദനീയമാണ്.
*ഹോട്ടലുകൾക്കും സ്റ്റോറൻറുകൾക്കും പാഴ്സൽ സർവ്വീസിനും ഓൺലൈന് ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദനീയമാണ്.
*വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.
ടി പി ആർ 8 ശതമാനം മുതൽ 16 ശതമാനം വരെയുള്ള 34 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
മുനിസിപ്പാലിറ്റികൾ:
ചങ്ങനാശ്ശേരി
ഗ്രാമപഞ്ചായത്തുകൾ:
തലയോലപ്പറമ്പ്,പായിപ്പാട്,കൂട്ടിക്കൽ, കൊഴുവനാൽ,അയ്മനം,പനച്ചിക്കാട്, തൃക്കൊടിത്താനം,വാഴൂർ,മൂന്നിലവ്, പാമ്പാടി,വാകത്താനം, പൂഞ്ഞാർ,മേലുകാവ്,കൂരോപ്പട, അയർക്കുന്നം,കോരുത്തോട്,പള്ളിക്കത്തോട്, കടപ്ലാമറ്റം,കാരൂർ,അതിരമ്പുഴ, മാഞ്ഞൂർ,പുതുപ്പള്ളി, വിജയപുരം,അകലക്കുന്നം, തിടനാട്,ഉദയനാപുരം, പൂഞ്ഞാർ തെക്കേക്കര,മുത്തോലി, മുണ്ടക്കയം,നെടുംകുന്നം, തലനാട്,ചിറക്കടവ്, കറുകച്ചാൽ
ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:
*പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകൾക്കും 50% സ്റ്റാഫിനെ റൊട്ടേഷൻ വ്യവസ്ഥയിൽ ഏർപ്പെടുത്തി പ്രവർത്തിക്കാവുന്നതാണ്. ബാക്കി ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിലായിരിക്കുന്നതാണ്.
*അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
*മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
*ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിലവിലുള്ള പ്രവർത്തി ദിവസങ്ങൾക്കു പുറമെ ച്ചുവ്വ,വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ജോലികൾക്കായി പ്രവർത്തിക്കാം.
*ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പരമാവധി 15 പേർക്ക് ഒരു സമയം പ്രവേശനം അനുവദിക്കാം.
*സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50% വരെ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
*ബാറുകൾ, ബിവറേജ് ഔട്ടലെറ്റുകൾ എന്നിവിടങ്ങളിൽ പാഴ്സൽ സർവ്വീസ് അനുവദനീയമാണ്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി മൊബൈൽ ആപ്പ് മുഖേന സമയക്രമീകരണം നടത്തേണ്ടതാണ്.
*കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് physical contact ഇല്ലാത്ത ഔട്ട് ഡോർ സ്പോർ ട്സ് / ഗെയിമുകൾ അനുവദനീയമാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രഭാത - സായാഹ്ന സവാരികളും അനുവദനീയമാണ്.
*ഹോട്ടലുകൾക്കും റസ്റ്റോറൻറുകൾക്കും പാഴ്സൽ സർവ്വീസിനും ഓൺലൈൻ ഡെലിവറിക്കുമായി രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ മാത്രം പ്രവർത്തിക്കാവുന്നതാണ്.
*വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.
ടി പി ആർ 16 ശതമാനം മുതൽ 24 ശതമാനം വരെയുള്ള 5 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
മുനിസിപ്പാലിറ്റികൾ:
ഈരാറ്റുപേട്ട
ഗ്രാമപഞ്ചായത്തുകൾ:
വെച്ചൂർ,മാടപ്പള്ളി, കുറിച്ചി,കടുത്തുരുത്തി
ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:
*പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകൾക്കും 25% സ്റ്റാഫിനെ റൊട്ടേഷൻ വ്യവസ്ഥയിൽ ഏർപ്പെടുത്തി പ്രവർത്തിക്കാവുന്നതാണ്. ബാക്കി ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിലായിരിക്കുന്നതാണ്.
*അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്.
*ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിലവിലുള്ള പ്രവർത്തി ദിവസങ്ങൾക്കു പുറമെ ച്ചുവ്വ,വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ജോലികൾക്കായി പ്രവർത്തിക്കാം.
*വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
*കുട്ടികൾക്കാവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെൻററുകൾക്കും വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
*ഹോട്ടലുകൾക്കും സ്റ്റോറൻറുകൾക്കും പാഴ്സൽ സർവ്വീസിനും ഓൺലൈൻ ഡെലിവറിക്കുമായി രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്.
ടി പി ആർ 24 ശതമാനത്തിനു മുകളിൽ ഒരു തദ്ദേശ സ്ഥാപനം മാത്രം:
വാഴപ്പള്ളി
ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:
*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ട കേന്ദ്ര-സംസ്ഥാന-സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സർവ്വീസുകൾക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാം.
*അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
*അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകള്‍, പഴം പച്ചക്കറി കടകള്‍, പാല്‍ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ളു ഷാപ്പുകള്‍, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
*ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.
*ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.
*രോഗികള്‍ അവരുടെ സഹായികള്‍, വാക്സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
*കോവിഡ് ജാഗ്രതാ പോര്‍ട്ടലിൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.
*ലോക്ക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എൻജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം.
ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.
ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള മേൽ വിവരിച്ച പ്രകാരമുളള കാറ്റഗറികൾ 30.06.2021 (ബുധനാഴ്ച) അവലോകനം ചെയ്യുന്നതും ടി.പി.ആർ നിരക്കിൽ വരുന്ന മാറ്റത്തിനനുസരിച്ച് കാറ്റഗറികൾ പുനർ നിർണ്ണയം ചെയ്യുന്നതുമാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുകളിൽ വിവരിച്ചിരിക്കുന്ന ദിവസങ്ങളും സമയക്രമങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതും പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇൻഡ്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്തനിവാരണ നിയമം 2005 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനായി ജില്ലാ പോലീസ് മേധാവി, ഇൻസിഡന്റ് കമാണ്ടർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.