അൺലോക്ക് കോട്ടയം: ടി പി ആർ നിരക്ക്, 2 നഗരസഭകളിലും 37 ഗ്രാമപഞ്ചായത്തുകളിലും ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നാളെ ടി പി ആർ അവലോകന യോഗം ചേരും.

ആരോഗ്യ വകുപ്പിന്റെ ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ടി പി ആർ 8 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ഭാഗിക ലോക്ക് ഡൗൺ മേഖലയായി ജില്ലയിൽ 2 നഗരസഭകളും 37 ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. ഈരാറ്റുപേട്ട,ചങ്ങനാശ്ശേരി നഗരസഭകളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ ഈ മേഖലയിൽ 3 നഗരസഭകളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ 7 ദിവസങ്ങളിലെ ടി പി ആർ വിശകലനം ചെയ്യുമ്പോൾ ഇപ്പോഴും ഈരാറ്റുപേട്ട,ചങ്ങനാശ്ശേരി നഗരസഭകളിൽ ടി പി ആർ ഉയർന്നു നിൽക്കുകയാണ്. അതോടൊപ്പം ടി പി ആർ 8 ശതമാനത്തിനും 20 ശതമാനത്തിനുമിടയിലുള്ള 37 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്.

കുറിച്ചി,മാടപ്പള്ളി,വെച്ചൂർ, കടുത്തുരുത്തി,മൂന്നിലവ്, തൃക്കൊടിത്താനം, കടപ്ലാമറ്റം,അയ്മനം,വാകത്താനം,കൂട്ടിക്കൽ, പനച്ചിക്കാട്,പായിപ്പാട്, കൂരോപ്പട,തിടനാട്,മാഞ്ഞൂർ, അയർക്കുന്നം, കൊഴുവനാൽ, പാമ്പാടി,പൂഞ്ഞാർ തെക്കേക്കര,വിജയപുരം,കാരൂർ, തലയോലപ്പറമ്പ്, മുത്തോലി,കോരുത്തോട്, പൂഞ്ഞാർ,പള്ളിക്കത്തോട്, കറുകച്ചാൽ, അതിരമ്പുഴ, മേലുകാവ്,തളനാട്‌,ഉദയനാപുരം, എലിക്കുളം, കങ്ങഴ, മുണ്ടക്കയം,നെടുംകുന്നം, കിടങ്ങൂർ,ചെമ്പ് മേഖലകളാണ് ടി പി ആർ 8 ശതമാനത്തിനും 20 ശതമാനത്തിനുമിടയിലുള്ളത്. ഈ മേഖലകളിൽ ഭാഗികമായ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും. ആരോഗ്യ വകുപ്പിന്റെ ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരമുള്ള വിശകലനമാണ്‌ ഇത്. പുതുക്കിയ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരമായിരിക്കും നാളെ ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിക്കുക.