സൗദി വാഹനാപകടത്തിൽ മരിച്ച നേഴ്‌സുമാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും.


കോട്ടയം: സൗദി വാഹനാപകടത്തിൽ മരിച്ച നേഴ്‌സുമാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി കേന്ദ്രമന്ത്രി വി മുരളീധരൻ, നോർക്ക റൂട്സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു.

ഇന്ത്യൻ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടതായും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കുമെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പ് തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ എന്നിവർ മരണമടഞ്ഞത്.