കൊച്ചി: കോവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും പൊതുഗതാഗതത്തിനു അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ ഇന്നലെ മുതൽ സ്വകാര്യ ബസ്സുകൾ നിരത്തുകളിൽ ഓടിത്തുടങ്ങി. എന്നാൽ ഇന്ധന വില ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ നിലവിലെ യാത്രാ നിരക്ക് അനുസരിച്ച് സർവ്വീസ് നടത്താൻ സാധിക്കില്ല എന്ന് ബസ്സ് ഉടമകൾ പറഞ്ഞു.
യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഒറ്റ-ഇരട്ട നമ്പർ ക്രമീകരണം അപ്രായോഗികമാണെന്നും ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാനൊരുങ്ങുകയാണ് ബസ്സ് ഉടമകൾ. അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ സമരത്തിലേക്ക് കടക്കുമെന്നും ബസ്സ് ഉടമകൾ പറഞ്ഞു.