മൊബൈൽ ഫോൺ ചലഞ്ചിന് ആവേശകരമായ തുടക്കം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊച്ചിൻ സിമിന്റ്സ് ലിമിറ്റഡ് ഒരു ലക്ഷം രൂപ നൽകി.


വൈക്കം: മൊബൈൽ ഫോൺ ചലഞ്ചിന് ആവേശകരമായ തുടക്കം കുറിക്കുവാൻ സാധിച്ചതായി വൈക്കം എംഎൽഎ സി കെ ആശ പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിലെ നിരവധി വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ലഭിക്കാത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുമായും എഇഓ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി എംഎൽഎ പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പു വരുത്തുന്നതിന് വേണ്ടി ഒരു മൊബൈൽ ഫോൺ ചലഞ്ചിന് തുടക്കമിടുകയുമായിരുന്നു. വൈക്കം നിയോജകമണ്ഡലത്തിൽ ഇതുവരെ എടുത്ത കണക്കു പ്രകാരം ഏകദേശം 225 കുട്ടികൾക്കാണ് ഓൺലൈൻ സൗകര്യം ലഭ്യമാക്കേണ്ടത്.

ചലഞ്ചിന്റെ ഭാഗമായി കൊച്ചിൻ സിമന്റ്സ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരും മാനേജ്മെന്റും സംയുക്തമായി മൊബൈൽ ഫോൺ ചലഞ്ച് ലേക്ക് 15 സ്മാർട്ട് ഫോൺ വാങ്ങി നൽകുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊച്ചിൻ സിമിന്റ്സ് ലിമിറ്റഡ് കമ്പനിയും ജീവനക്കാരും ചേർന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തതായി എംഎൽഎ പറഞ്ഞു. ചലഞ്ചിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വൈക്കം എഇഓ ഓഫീസുമായോ എംഎൽഎ ഓഫീസുമായോ ബന്ധപ്പെടണം എന്നും സി കെ ആശ പറഞ്ഞു.