മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 21 മുതൽ.


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച നാലാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്റ്റർ ബിഎഡ് പരീക്ഷകൾ ജൂൺ 23നും ആരംഭിക്കും. മാറ്റിവച്ച ആറാം സെമസ്റ്റർ (റഗുലർ, പ്രൈവറ്റ്) ബിരുദപരീക്ഷകൾ ഉൾപ്പെടെയുള്ള പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന പരീക്ഷയ്ക്ക് നിർദ്ദിഷ്ട പരീക്ഷകേന്ദ്രങ്ങളിൽ വിദ്യാർഥികൾ നേരിട്ട് ഹാജരാകണം. ഓഗസ്റ്റ് അവസാനവാരം പരീക്ഷഫലം പ്രസിദ്ധീകരിക്കാനാവുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.