വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ജില്ലയിൽ വ്യാപാരികൾ ചൊവ്വാഴ്ച്ച കടകൾ അടച്ചു പ്രതിഷേധിക്കുന്നു.


കോട്ടയം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ജില്ലയിൽ വ്യാപാരികൾ ചൊവ്വാഴ്ച്ച കടകൾ അടച്ചു പ്രതിഷേധിക്കുന്നു. മാനദണ്ഡങ്ങൾ പാലിച്ചു എല്ലാ വ്യാപാര സ്ഥാപനങ്ങളും സമയക്രമം അനുസരിച്ച് തുറക്കാൻ അനുവദിക്കണമെന്നും ലോക്ക് ഡൗൺ കാലത്തെ കടമുറി വാടക ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സംഘടനാ ആവശ്യപ്പെട്ടു.

വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ലോക്ക് ഡൗൺ കാലത്ത് മറ്റു വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വ്യാപാരം നടത്തുന്നത് ഒഴിവാക്കണമെന്നും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബേക്കറികളിലും അകലം പാലിച്ചു ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത്.