കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മുടിയൂർക്കര ചാത്തുണ്ണിപ്പറയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന് രാവിലെ 10 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ ദിവസം കോട്ടയം ചുങ്കം സ്വദേശിയായ യുവാവിനെ കാണാതായിരുന്നു. ചുങ്കം മള്ളൂശ്ശേരി സ്വദേശി പ്രശാന്ത് രാജ്(36 )ന്റെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നും ഇയാൾ ഉപയോഗിച്ചിരുന്ന കാറും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യുവാവിനെ കാണാതാകുന്നത്.

തുടർന്ന് ബന്ധുക്കൾ കോട്ടയം ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപമായാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.