കോട്ടയം ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു, ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ൽ താഴ്ന്നു.


കോട്ടയം: കോട്ടയത്തിനു കഴിഞ്ഞ ദിവസങ്ങളിലായി ആശ്വാസത്തിന്റെ ദിനങ്ങളാണ്. ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുകയാണ്. ജില്ലയിൽ ഇന്ന് 707 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 20 നു മുകളിൽ ഉയർന്നു നിന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ൽ താഴ്ന്നതോടെ ആശങ്കയകലുകയാണ്.

കോട്ടയം ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 12.29 ശതമാനമാണ്. 7373 പേരാണ് നിലവില്‍ കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചു വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നതോടെ കോവിഡ് രോഗബാധിതർ പ്രവേശിപ്പിച്ചിരുന്ന ജില്ലയിലെ കോവിഡ് ആശുപത്രിയായിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ 4 കോവിഡ് വാർഡുകൾ അടച്ചു.

വാർഡ് ഒന്ന്, രണ്ടാം വാർഡിന്റെ അനുബന്ധ കെട്ടിടം, ഒൻപതാം വാർഡിന്റെ അനുബന്ധ കെട്ടിടം എന്നീ വാർഡുകളാണ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ അടച്ചത്. 7373 പേരാണ് കോട്ടയം ജില്ലയിൽ നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ ആകെ 185825 പേര്‍ കോവിഡ് ബാധിതരായി. 174430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ നിലവിൽ ആകെ 37595 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.