കോവിഡ് പ്രതിരോധം: കാഞ്ഞിരപ്പള്ളിയിൽ ബസ്സ്-ഓട്ടോ ടാക്സി തൊഴിലാളികൾക്ക് മാസ്ക്കും സാനിട്ടയ്‌സറും നൽകി യൂത്ത് കെയർ പ്രവർത്തകർ.

കാഞ്ഞിരപ്പള്ളി: കൂടുതൽപ്പേരുമായി പ്രതിദിനം ഇടപഴകുന്ന ബസ്സ്-ഓട്ടോ ടാക്സി തൊഴിലാളികൾക്ക് മാസ്ക്കും സാനിട്ടയ്‌സറും നൽകി കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കെയർ പ്രവർത്തകർ. കാഞ്ഞിരപ്പള്ളി ബസ്സ് സ്റ്റാൻഡിലും ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലും മാസ്ക്കും സാനിട്ടയ്‌സറും വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അൽഫാസ് റഷീദ്, അസീബ് സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി. യൂത്ത് കെയർ വോളൻ്റിയർമാരായ സെയ്ദ് നസീർ, അസീസ് ടി. എ. എന്നിവർ ഒപ്പമുണ്ടായിരുന്നു.