അൺലോക്ക് കോട്ടയം: ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു.


കോട്ടയം: സംസ്ഥാനത്ത് വ്യാപകമായ ലോക്ക് ഡൗൺ ഇന്ന് രാത്രി അവസാനിക്കവേ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ജില്ലയിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചു. 4 മേഖലകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിശകലം ചെയ്താണ് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ ടി പി ആർ നിരക്കിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതൽ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച്ച വീണ്ടും യോഗം ചേരുകയും ടി പി ആർ മാറുന്നതനുസരിച്ച് നിയന്ത്രണങ്ങളും ഇളവുകളിലും വ്യത്യാസം വരികയും ചെയ്യും. ജില്ലയിൽ ടി പി ആർ 30 ശതമാനത്തിനു മുകളിലുള്ള മേഖലകൾ ഇല്ലാത്തതിനാൽ ജില്ലയിൽ ഒരു മേഖലകളിലും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള 27 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഈ മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള മേഖലകൾ:

മുനിസിപ്പാലിറ്റികൾ

കോട്ടയം,പാലാ,വൈക്കം 

ഗ്രാമപഞ്ചായത്തുകൾ

ചിറക്കടവ്,കോരുത്തോട്,മേലുകാവ്, എരുമേലി,കടനാട്, കൊഴുവനാൽ,കാഞ്ഞിരപ്പള്ളി, കല്ലറ,ചെമ്പ്,പൂഞ്ഞാർ തെക്കേക്കര,തിരുവാർപ്പ്, നീണ്ടൂർ,വെള്ളാവൂർ, മീനച്ചിൽ,ആർപ്പൂക്കര,മറവൻതുരുത്ത്, കടപ്ലാമറ്റം,ടി.വി.പുരം, തലയോലപ്പറമ്പ്,ഞീഴൂർ, മരങ്ങാട്ടുപള്ളി,വെളിയന്നൂർ, കുറവിലങ്ങാട്, ഭരണങ്ങാനം.

ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:

1. പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകൾക്കും 25% സ്റ്റാഫിനെ റൊട്ടേഷൻ വ്യവസ്ഥയിൽ ഏർപ്പെടുത്തി പ്രവർത്തിക്കാവുന്നതാണ്. ബാക്കി ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിലായിരിക്കുന്നതാണ്.

2. അക്ഷയ സെൻററുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ 50% ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

3. ടാക്സി, ഓട്ടോറിക്ഷ സർവ്വീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവറും മൂന്ന് യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവറും രണ്ട് യാത്രക്കാർക്കും സഞ്ചരിക്കാവുന്നതാണ്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

4. ബാറുകൾ, ബിവറേജ് ഔട്ടലെറ്റുകൾ എന്നിവിടങ്ങളിൽ പാഴ്സൽ സർവ്വീസ് മാത്രം അനുവദനീയമാണ്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി മൊബൈൽ ആപ്പ് മുഖേന സമയക്രമീകരണം നടത്തേണ്ടതാണ്.

5. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് physical contact ഇല്ലാത്ത ഔട്ട് ഡോർ സ്പോർട്സ് / ഗെയിമുകൾ അനുവദനീയമാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രഭാത - സായാഹ്ന സവാരികളും അനുവദനീയമാണ്.

6. ഹോട്ടലുകൾക്കും സ്റ്റോറൻറുകൾക്കും പാഴ്സൽ സർവ്വീസിനും ഓൺലൈന് ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദനീയമാണ്.

7. വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.

ടി പി ആർ 8 ശതമാനം മുതൽ 20 ശതമാനം വരെയുള്ള 45 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.

മുനിസിപ്പാലിറ്റികൾ:

ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട.

ഗ്രാമപഞ്ചായത്തുകൾ

കുമരകം,കടുത്തുരുത്തി,തലപ്പലം,മാഞ്ഞൂർ,കൂരോപ്പട,പനച്ചിക്കാട്, തലയാഴം,അയ്മനം,വിജയപുരം, വെച്ചൂർ, മണർകാട്, പള്ളിക്കത്തോട്,മാടപ്പള്ളി, പുതുപ്പള്ളി,എലിക്കുളം, പാറത്തോട്,അകലക്കുന്നം,കറുകച്ചാൽ,മുന്നിലവ്,വാകത്താനം, ഉഴവൂർ, മുത്തോലി, വെള്ളൂർ,  മുണ്ടക്കയം, അതിരമ്പുഴ, മീനടം, വാഴൂർ, തലനാട്, പാമ്പാടി, മുളക്കുളം, രാമപുരം, പായിപ്പാട്, തിടനാട്, അയർക്കുന്നം, കാണക്കാരി, തീക്കോയി, പൂഞ്ഞാർ, കിടങ്ങൂർ, നെടുങ്കുന്നം, ഉദയനാപുരം,കങ്ങഴ, കരൂർ.

ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:

1. പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകൾക്കും 25% സ്റ്റാഫിനെ റൊട്ടേഷൻ വ്യവസ്ഥയിൽ ഏർപ്പെടുത്തി പ്രവർത്തിക്കാവുന്നതാണ്. ബാക്കി ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിലായിരിക്കുന്നതാണ്.

2. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

3 മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

4 സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50% വരെ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

5. ബാറുകൾ, ബിവറേജ് ഔട്ടലെറ്റുകൾ എന്നിവിടങ്ങളിൽ പാഴ്സൽ സർവ്വീസ് അനുവദനീയമാണ്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി മൊബൈൽ ആപ്പ് മുഖേന സമയക്രമീകരണം നടത്തേണ്ടതാണ്.

6 കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് physical contact ഇല്ലാത്ത ഔട്ട് ഡോർ സ്പോർ ട്സ് / ഗെയിമുകൾ അനുവദനീയമാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രഭാത - സായാഹ്ന സവാരികളും അനുവദനീയമാണ്. 

7 ഹോട്ടലുകൾക്കും റസ്റ്റോറൻറുകൾക്കും പാഴ്സൽ സർവ്വീസിനും ഓൺലൈൻ ഡെലിവറിക്കുമായി രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ മാത്രം പ്രവർത്തിക്കാവുന്നതാണ്. 

8 വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.

ടി പി ആർ 20 ശതമാനം മുതൽ 30 ശതമാനം വരെയുള്ള 5 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.

ഗ്രാമപഞ്ചായത്തുകൾ

തൃക്കൊടിത്താനം, കൂട്ടിക്കൽ, വാഴപ്പള്ളി,  കുറിച്ചി, മണിമല.

ഈ മേഖലയിൽ അനുവദനീയമായ ഇളവുകൾ:

1. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

2, വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

3. കുട്ടികൾക്കാവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെൻററുകൾക്കും വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

4. ഹോട്ടലുകൾക്കും സ്റ്റോറൻറുകൾക്കും പാഴ്സൽ സർവ്വീസിനും ഓൺലൈൻ ഡെലിവറിക്കുമായി രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്.

ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള മേൽ വിവരിച്ച പ്രകാരമുളള കാറ്റഗറികൾ 23.06.2021 (ബുധനാഴ്ച) അവലോകനം ചെയ്യുന്നതും ടി.പി.ആർ നിരക്കിൽ വരുന്ന മാറ്റത്തിനനുസരിച്ച് കാറ്റഗറികൾ പുനർ നിർണ്ണയം ചെയ്യുന്നതുമാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുകളിൽ വിവരിച്ചിരിക്കുന്ന ദിവസങ്ങളും സമയക്രമങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതും പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇൻഡ്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്തനിവാരണ നിയമം 2005 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനായി ജില്ലാ പോലീസ് മേധാവി, ഇൻസിഡന്റ് കമാണ്ടർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.