കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്ന് 243 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 243 കേസുകൾ രജിസ്റ്റർ ചെയ്തു. 243 കേസുകളിലായി പോലീസ് 237 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് പോലീസ് 185 വാഹനങ്ങൾ പിടിച്ചെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4344 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 11468 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 54 കേസുകളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.