രോഗവ്യാപന തോത് കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ൽ താഴെ, കോട്ടയം ജില്ലയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രതീക്ഷിക്കാം.


കോട്ടയം: കോട്ടയത്തിനു ആശ്വാസമായി ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു. ജില്ലയിൽ ആശങ്കയുയർത്തി നിലനിന്നിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 10 ശതമാനത്തിൽ താഴെയെത്തി. രോഗവ്യാപന തോത് കുറഞ്ഞതോടെ ജില്ലയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രതീക്ഷിക്കാം.

രോഗ വ്യാപന തോത് ഉയർന്നു നിന്ന സാഹചര്യത്തിൽ ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ശക്തമായ പ്രതിരോധ സംവിധാനങ്ങളും കർശന നിയന്ത്രണങ്ങളുമാണ് ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായതെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ഇന്നലെ കോട്ടയം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്.

രോഗ വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.