അൺലോക്ക്: ടി പി ആർ അനുസരിച്ച് പുതിയ വിഭാഗീകരണം, സംസ്ഥാനത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം.


തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൂജ്യം മുതൽ 6 ശതമാനം വരെ ഉള്ള മേഖലകൾ എ കാറ്റഗറിയിലും 6 മുതൽ 12 ശതമാനം വരെ ടി പി ആർ ഉള്ള മേഖലകൾ ബി കാറ്റഗറിയായും 12 മുതൽ 18 ശതമാനം വരെയുള്ള മേഖലകൾ സി കാറ്റഗറിയായും 18 ശതമാനത്തിനു മുകളിൽ ഡി കാറ്റഗറിയുമായി പുനർനിർണ്ണയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനു മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ ആയിരിക്കും ഇനി മുതൽ കൂടുതല്‍ ഇളവുകള്‍ ലഭിക്കുക. ടിപിആർ 12 വരെയുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും.

കോട്ടയം ജില്ലയിലെ ടി പി ആർ അവലോകന യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. ഇതുവരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരമായിരിക്കും ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളെ 4 ആയി തിരിച്ചു നിയന്ത്രണം നടപ്പിലാക്കുക.