പാലായിൽ പച്ചക്കറി ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം.


പാലാ: പാലായിൽ പച്ചക്കറി ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം. പാലാ തൊടുപുഴ റോഡിൽ പയപ്പാറിൽ ഇന്ന് വെളുപ്പിന് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറി ഡ്രൈവർ തലയോലപ്പറമ്പ് പൊതി സ്വദേശി ഷൈൻ ആണ് മരിച്ചത്.

വാഹനത്തിലെ സഹായിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാഞ്ഞിരപ്പള്ളിയിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.