കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളിയെ ഒഴുക്കിൽപ്പെട്ടു കാണാതായി. കോട്ടയം പേരൂർ പായിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം. വൈക്കം സ്വദേശിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ യുവാവും സുഹൃത്തുക്കളും കുളിക്കുന്നതിനായി മീനച്ചിലാറ്റിൽ ഇറങ്ങിയതായിരുന്നു. യുവാവ് ഒഴുക്കിൽപ്പെട്ടത് കണ്ട സുഹൃത്തുക്കൾ ഒച്ചവെച്ചതോടെ നാട്ടുകാർ വിവരമറിയുകയും അഗ്നി രക്ഷാ യൂണിറ്റിൽ വിവരമറിയിക്കുകയുമായിരുന്നു. കോട്ടയത്ത് നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളിയെ ഒഴുക്കിൽപ്പെട്ടു കാണാതായി.