കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയുൾപ്പടെ 2 പേർ മരിച്ചു.


കോട്ടയം: കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയുൾപ്പടെ 2 പേർ മരിച്ചു. രാമനാട്ടുകര ബൈപ്പാസ് മേൽപ്പാലത്തിൽ ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ജീപ്പ് യാത്രികരായിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി വെട്ടിക്കൽ ശ്യാം വി.ശശി, കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപ്പടവിൽ പി.എ.ജോർജ് എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തു നിന്നും വന്ന ലോറിയും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. ജീപ്പിൽ സാനിറ്റൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. ഇതിനാൽ  സ്റ്റോക്ക് എടുത്ത് മടങ്ങുകയായിരുന്നു ഇവർ എന്നാണ് നിഗമനം എന്ന് പോലീസ് പറഞ്ഞു. വാഹനമോടിച്ചയാൾ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.