മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണിമല ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ നൽകി.


മണിമല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണിമല ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ നൽകി. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 5 ലക്ഷം രൂപയുടെ ചെക്ക് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ്.പി.സൈമൺ കൈമാറി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യാ ദാസ് മെമ്പർമാരായ വി.കെ.ബാബു, ബിനോയി വർഗ്ഗീസ്, മിനി മാത്യു, മോളി മൈക്കിൾ, പഞ്ചായത്ത് സെക്രട്ടറി ഷിജുകുമാർ .സി. എന്നിവർ സന്നിഹിതരായിരുന്നു.