വാകത്താനം,തോട്ടക്കാട് ആശുപത്രികൾക്ക് ഓക്സിജൻ കോൺസെന്ട്രേറ്ററുകൾ നൽകി ഉമ്മൻ ചാണ്ടി.


വാകത്താനം: വാകത്താനം,തോട്ടക്കാട് ആശുപത്രികൾക്ക് ഓക്സിജൻ കോൺസെന്ട്രേറ്ററുകൾ നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇരു ആശുപത്രികൾക്കും 2 വീതം ഓക്സിജൻ കോൺസെന്ട്രേറ്ററുകൾ ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഇരു ആശുപത്രികളിലും എത്തിയ അദ്ദേഹം ആരോഗ്യ പ്രവർത്തകരുമായി കോവിഡ് പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.