കോവിഡ് രോഗബാധിതർക്കായി സഞ്ചരിക്കുന്ന ഓക്സിജൻ പാർലറും ഓക്സിജൻ സിലിണ്ടറുകളും സജ്ജമാക്കി ആസർ ഫൗണ്ടേഷനും ദയ പാലിയേറ്റീവ് കെയറും.


കാഞ്ഞിരപ്പള്ളി: കോവിഡ് രോഗബാധിതർക്കും കോവിഡാനന്തര ചികിത്സക്കും അടിയന്തര സന്ദർഭങ്ങളിൽ ഓക്സിജൻ ആവശ്യമായി വരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ രോഗബാധിതർക്കായി സഞ്ചരിക്കുന്ന ഓക്സിജൻ പാർലറും ഓക്സിജൻ സിലിണ്ടറുകളും സജ്ജമാക്കി ആസർ ഫൗണ്ടേഷനും ദയ പാലിയേറ്റീവ് കെയറും. രോഗബാധിതർക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഒരു മൊബൈൽ ഓക്സിജൻ യൂണിറ്റും ഒപ്പം വീടുകളിൽ ഉപയോഗിക്കുന്നതിന് ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ് പദ്ധതിയിലൂടെ. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ, പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോണിക്കുട്ടി മടത്തിനകം എന്നിവർ ചേർന്ന് നിർവഹിച്ചു. ആസർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് റഹ്മാൻ, ദയ പാലിയേറ്റീവ് പ്രതിനിധി അസ്‌ലം തലപ്പള്ളി,  ഗ്രാമപഞ്ചായത്ത് അംഗം സുമി ഇസ്മായിൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ആസർ ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് അൻസാരി പാറത്തോട്, ദയപാലിയേറ്റിവ് കെയർ സെക്രട്ടറി ഇസ്മായിൽ ലെഗ്സ്, റിയാസ് കാൾടെക്സ്, റഫീഖ് ഇസ്മായിൽ, ഷംസുദ്ദീൻ തോട്ടത്തിൽ, അനുപ് ലത്തിഫ്, അൻസർ റഷീദ്, എ.എ. ജലീൽ, ഇസമായിൽ കനിക്കുട്ടി, അസീസ് പാറത്തോട്, അബ്ദുൽ ഹൈ, അബ്ദുൽ ഹക്കിം, യാസർ,പി പി സമദ് തുടങ്ങിയവർ പങ്കെടുത്തു. 
സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ:
9447427493
9447287429
9645006087
9567621133
8547696180