കോട്ടയം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ 57 മത് ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കോട്ടയം ഡിസിസി യിൽ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉത്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി നേതാക്കളായ ഡോ. പി ആർ സോനാ, ഫിലിപ്പ് ജോസഫ്, നാട്ടകംസുരേഷ്, ഡിസിസി ഭാരവാഹികളായ യൂജിൻ തോമസ്, അസ്വ.സിബി ചേനപ്പാടി, റ്റി സി റോയി, ജോബിൻ ജേക്കബ്, സിബി ജോൺ, പി.കെ.വൈശാഖ്, എസ്.ഗോപകുമാർ, ജോൺ ചാണ്ടി, ഷൈനി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.