കോട്ടയം ജില്ലയില്‍ നാളെ 20 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ നല്‍കും, ബുക്കിംഗ് വൈകുന്നേരം നാലിന് ആരംഭിക്കും.


കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ 20 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധത്തിനുള്ള കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ആദ്യ ഡോസ് എടുത്ത് 28 ദിവസം പിന്നിട്ടവരെയാണ് പരിഗണിക്കുക. വാക്സിന്‍ സ്വീകരിക്കുന്നതിനായി www.cowin.gov.in പോര്‍ട്ടലില്‍  ബുക്ക് ചെയ്യണം.

ബുക്കിംഗ് ഇന്ന് വൈകുന്നേരം നാലിന് ആരംഭിക്കും. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് കുത്തിവയ്പ്പ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:

1. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

2. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

3. വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം

4. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം

5. ടി.വി പുരം പ്രാഥമികാരോഗ്യകേന്ദ്രം

6. പനച്ചിക്കാട് പ്രാഥമികാരോഗ്യകേന്ദ്രം

7. കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം

8. വൈക്കം താലൂക്ക് ആശുപത്രി

9. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം

10. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം

11. ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം

12. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം

13. ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം

14. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം

15. പാമ്പാടി താലൂക്ക് ആശുപത്രി

16. പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

17. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

18. തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം

19. കോട്ടയം എം. ഡി സെമിനാരി സ്കൂൾ

20. ചങ്ങനാശേരി ജനറല്‍ ആശുപത്രി