നാളെ മുതല്‍ ശനിയാഴ്ച്ചവരെ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ നല്‍കും.


കോട്ടയം ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളില്‍ നാളെ മുതല്‍ ശനിയാഴ്ച്ച വരെ കോവിഡ് പ്രതിരോധത്തിനുള്ള കോവാക്‌സിന്‍ നല്‍കും. കോട്ടയം എം.ഡി. സെമിനാരി സ്‌കൂളും പാലാ എം.ജി. എച്ച്.എസ്.എസുമാണ് കേന്ദ്രങ്ങള്‍. രണ്ടിടത്തും രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് വാക്‌സിനേഷന്‍. നാളെ മുതല്‍ ശനിയാഴ്ച്ചവരെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍  പോര്‍ട്ടലില്‍(www.cowin.gov.in) രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ഒന്നാം ഡോസ് ലഭിക്കുക. ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി രണ്ടാം ഡോസ് സ്വീകരിക്കാം.