കോട്ടയം: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കായി ജില്ലയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തയതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് സ്വീകരിക്കാനെത്തുന്നവരും ആരോഗ്യ പ്രവർത്തകരും തമ്മിൽ തർക്കം പതിവാകുന്നതും ആൾക്കൂട്ടം അധികമാകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രണ്ടാം ഡോസ് വിതരണത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും 80 ശതമാനം കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്കാണ് നല്‍കുക. കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച പിന്നിട്ടവര്‍ക്കു മാത്രമാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍. കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും എല്ലാവര്‍ക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും നാളെ മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ പറഞ്ഞു. നിശ്ചിത തീയതികളില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കു മാത്രമായിരിക്കും ഓരോ ദിവസവും രണ്ടാം ഡോസ് നല്‍കുക. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നുവരെ കോവിഷീല്‍ഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചവരാണ് നാളെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ എത്തേണ്ടത്. അതത് മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിക്കുന്നവര്‍ മാത്രം എത്തിയാല്‍ മതിയാകും എന്നും ജില്ലാ കളക്ടർ പറഞ്ഞു. മറ്റു തീയതികളില്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നതല്ല. വരും ദിവസങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച തീയതി അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം ഡോസ് വിതരണം ചെയ്യുക. ഇക്കാര്യം ഉറപ്പാക്കുന്നതിന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
കോവിഡ് വാക്സിൻ: രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടവർക്ക് പ്രത്യേക ക്രമീകരണങ്ങൾ,അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് മാത്രം വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തിയ
