കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിലയിരുത്തി. കോവിഡ് ചികിത്സാ കേന്ദ്രമായ ജനറൽ ആശുപത്രി സന്ദർശിക്കുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കോവിഡ് ചികിത്സകൾ സംബന്ധിച്ചും ജില്ലാ ആശുപത്രിയിലെ ക്രമീകരണങ്ങളും അദ്ദേഹം ആരോഗ്യ പ്രവർത്തകരുമായി ചർച്ച നടത്തി. കോവിഡ് പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രങ്ങളായ എം ഡി സെമിനാരി സ്കൂൾ, നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിലയിരുത്തി.
കോട്ടയം നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിലയിരുത്തി.
