സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.


കോട്ടയം: കോവിഡ് വ്യാപനത്തിലും സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ആശാ വർക്കർമാർ സർക്കാർ അവഗണിക്കുന്നു എന്ന് ആരോപിച്ചു സംസ്ഥാന വ്യാപകമായി ആശാ വർക്കർമാർ പ്രതിഷേധ ദിനം ആചരിച്ചു. ജില്ലയിലെ ആശുപത്രികളിലും പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലും ആശാ വർക്കർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

ആശാ പ്രവർത്തകരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 21000 രൂപയാക്കുക, 15000 രൂപ കോവിഡ് ഡ്യുട്ടി അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നിവേദനം നൽകി.