തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മൂന്ന് മാസത്തിൽ ഒരിക്കലായിരിക്കും മണ്ണെണ്ണ വിതരണം ചെയ്യുക എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. മണ്ണണ്ണയുടെ വില ലിറ്ററിന് 41 രൂപയായി. കാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഇങ്ങനെ:
1. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള [NPI (ബ്രൗൺ) ഒഴികെ] മണ്ണെണ്ണ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇനി മുതൽ മണ്ണെണ്ണ വിതരണം മൂന്ന് മാസത്തിലൊരിക്കൽ (ത്രൈമാസം) ആയി നിജപ്പെടുത്തിയിട്ടുണ്ട്.
2. എല്ലാ വിഭാഗത്തിലുമുള്ള [NPI (ബ്രൗൺ) ഒഴികെ] വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (NE) റേഷൻ കാർഡിന് മൂന്ന് മാസത്തിലൊരിക്കൽ 8 ലിറ്റർ മണ്ണെണ്ണ ലഭിക്കും. 2021 April മുതൽ 2021 June വരെയുള്ള ത്രൈമാസ കാലയളവിലേയ്ക്കുള്ള 8 ലിറ്ററിൽ 4 ലിറ്റർ മെയ് മാസത്തിലും ബാക്കി 4 ലിറ്റർ ജൂൺ മാസത്തിലും ലഭിക്കും.
3. AAY (മഞ്ഞ)/PHH (പിങ്ക്) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷൻ കാർഡിന് മൂന്ന് മാസത്തിലൊരിക്കൽ 1 ലിറ്റർ മണ്ണെണ്ണയും, NPS (നീല)/NPNS (വെള്ള) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷൻ കാർഡിന് മൂന്ന് മാസത്തിലൊരിക്കൽ 0.5 ലിറ്റർ മണ്ണെണ്ണയും ലഭിക്കും. 2021 April മുതൽ 2021 June വരെയുള്ള ത്രൈമാസ കാലയളവിലേയ്ക്കുള്ള മണ്ണെണ്ണ 12.05.2021 മുതൽ 30.06.2021 വരെ ലഭിക്കും.
4. മണ്ണെണ്ണയുടെ വില ലിറ്ററിന് 41/- രൂപ ആയിരിക്കും.
