പ്രവർത്തനക്ഷമമല്ലാത്ത വയ്ക്ക് പകരം പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍.


കോട്ടയം : കമ്മീഷനിംഗ് വേളയില്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയവയ്ക്ക് പകരമായി ഏര്‍പ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. 

വരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. 251 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളും 262 വിവിപാറ്റ് യന്ത്രങ്ങളുമാണ് പകരമായി ഏര്‍പ്പെടുത്തിയത്. ഇവ  റിസര്‍വ് യന്ത്രങ്ങള്‍ക്കൊപ്പമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.