തിരുവാർപ്പ് : ഡോളർ കടത്ത് കേസിൽ പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി വൈസ് പ്രസിഡൻ്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ സുമേഷ് കാഞ്ഞിരം , ബോബി മണലേൽ , സതീഷ് ഫിലിപ്പ് ,അൻവർ പാഴൂർ , സക്കീർ ചങ്ങം പള്ളി , സോണി മണിയാങ്കേരി ,ലിജോ പാറെക്കുന്നുംപുറം,പൊന്നപ്പൻ കാഞ്ഞിരം , എമിൽ വാഴത്ര , രാഷ് മോൻ ഓത്താറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് ഷുക്കൂർ കാഞ്ഞിരം , അശ്വിൻ മണലേൽ , അശ്വിൻ സാബു , അഭിമന്യു എ , ബിജിഷ് ഓത്താറ്റിൽ , പ്രിൻസ് കാഞ്ഞിരം തുടങ്ങിയവർ പങ്കെടുത്തു.