കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാഞ്ഞത് ദൗർഭാഗ്യകരമായെന്നും എന്നാൽ ഇതുസംബന്ധിച്ച് പ്രതിഷേധത്തിനില്ലെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി നിർണ്ണയത്തിൽ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു സജി മഞ്ഞക്കടമ്പന്റേത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് ലഭിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്നും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് ലഭിക്കാഞ്ഞത് ദൗർഭാഗ്യകരം,പ്രതിഷേധത്തിനില്ല,സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും;സജി മഞ്ഞക്കടമ്പിൽ.