ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ഉത്സവാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്.


ശബരിമല: ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ തന്ത്രി കണ്ഠര് രാജീവരുടെയും മേൽശാന്തി  വി.കെ. ജയരാജ് പോറ്റിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ് കർമ്മങ്ങൾ നടന്നു.

കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ഉത്സവാഘോഷങ്ങൾ നടത്തപ്പെടുക എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. 28 നാണു ആറാട്ട്. 27ന് രാത്രി ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. 28ന് പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10ന് നട അടക്കും.