ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 14 നു തുറക്കും. 14 നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 15 മുതൽ ശബരിമലയിലേക്ക് ഭക്തർക്ക് വെർച്ചൽ ക്യൂ വഴി പ്രവേശനം അനുവദിക്കും. ദർശനത്തിനെത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഉത്രം മഹോൽസവവും മീന മാസ മാസപൂജകളെ തുടർന്ന് നടക്കും. 19 നു രാവിലെയാണ് മദ്ധ്യേ ഉത്രം മഹോൽസവത്തിന് കൊടിയേറുന്നത്. കൊടിയേറ്റ് ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് രാജീവരർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചടങ്ങുകൾക്ക് ശേഷം 28 ന് രാവിലെ ആറാട്ടിന് എഴുന്നെള്ളിപ്പും ഉച്ചകഴിഞ്ഞു പമ്പയിൽ ആറാട്ടോടുകൂടി ഉത്രം മഹോത്സവം സമാപിക്കും. 28 നു രാത്രി നടയടയ്ക്കും. വിഷു പൂജകൾക്കായി ഏപ്രിൽ 10 നു നട തുറക്കും. ഏപ്രിൽ 14 ന് ആണ് വിഷുക്കണി ദർശനം.