കോട്ടയം: കോട്ടയം ടൗണില്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് കുമരകത്തേക്ക് പോകുന്ന റോഡില്‍ ചാലുകുന്ന് മുതല്‍ അറുത്തൂട്ടി ജംഗ്ഷന്‍ വരെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നാളെ മുതല്‍ തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കോട്ടയത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാരാപ്പുഴ-തിരുവാതുക്കല്‍-ഇല്ലിക്കല്‍ വഴി പോകണം. മടക്ക യാത്രയ്ക്കും ഇതേ വഴി ഉപയോഗിക്കണം. ചാലുകുന്നില്‍നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടയം ടൗണില്‍ എത്തി കാരാപ്പുഴ-തിരുവാതുക്കല്‍-ഇല്ലിക്കല്‍ വഴി പോകണം എന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.