പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ മാണി സി കാപ്പനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


പാലാ: പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ മാണി സി കാപ്പനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ് നൂറു കണക്കിന് പ്രവർത്തകരുടെ ശക്തി പ്രകടനത്തിന്റെ അകമ്പടിയോടെയാണ് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനു എത്തിയത്. പാർട്ടി വർക്കിങ് ചെയർമാൻ ഭാസ്ക്കരപിള്ള,മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്, കെ എഫ് കുര്യൻ തുടങ്ങി നിരവധിപ്പേർ സംബന്ധിച്ചു.

ഈരാറ്റുപേട്ടയിൽ ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർക്ക് പി സി ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാലാ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പൻ ളാലം ബ്ലോക്ക് ഓഫീസിൽ ബിഡിഒ യും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറുമായ ഷൈമോൻ ജോസഫ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പാലായിലെ ഓട്ടോറിക്ഷാ തെഴിലാളികളാണ് തെരഞ്ഞെടുപ്പിൽ കെട്ടി വെയ്ക്കാനുള്ള പണം മാണി സി കാപ്പന് നൽകിയത്. യുഡിഎഫ് ചെയർമാൻ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ടിൽ തുടങ്ങി നിരവധിപ്പേർ സംബന്ധിച്ചു.