കാറ്റും മഴയും നാശം വിതച്ച ആളനാട്,കടനാട് മേഖലകളിൽ മാണി സി കാപ്പൻ സന്ദർശനം നടത്തി.


പാലാ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റും മഴയും നാശം വിതച്ച പാലായുടെ വിവിധ മേഖലകളിൽ മാണി സി കാപ്പൻ സന്ദർശനം നടത്തി. ആളനാട്,കടനാട് മേഖലകളിൽ രാവിലെ മാണി സി കാപ്പൻ സന്ദർശിച്ചു.

ശക്തമായ മഴയിലും കാറ്റിലും മേഖലയിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുതി പോസ്റ്റുകൾ തകർന്നിരിക്കുന്നതിനാൽ മേഖലയിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. സ്ഥലങ്ങൾ സന്ദർശിച്ച ശേഷം വില്ലേജ് ഓഫീസറുടെ ബന്ധപ്പെട്ടു നാശനഷ്ടങ്ങളുടെ ബന്ധപ്പെട്ടു എത്രയും വേഗത്തിൽ പരിഹാരം കാണാൻ നിർദേശിച്ചതായും മാണി സി കാപ്പൻ പറഞ്ഞു.