കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പനും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഇരു മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎ മാരാണ് ഇരുവരും. മാണി സി കാപ്പൻ രാവിലെ പാലാ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പി സി ജോർജ് ഈരാറ്റുപേട്ടയിൽ ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.