എരുമേലി: പൂഞ്ഞാർ എംഎൽഎ പി സി ജോർജ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിയാണ് എംഎൽഎ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
എല്ലാവരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജിനൊപ്പം ഭാര്യ ഉഷ,പേഴ്സണൽ അസിസ്റ്റന്റ് ബെന്നി,ഡ്രൈവർ സജികുമാർ എന്നിവരും എരുമേലി ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചു.