കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഉമ്മൻ ചാണ്ടിയും വൈക്കം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സി കെ ആശയും വരണാധികാരികൾക്കു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പുതുപ്പള്ളിയിൽ കോൺഗ്രസ്സ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയും വൈക്കത്ത് സിപിഐ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി കെ ആശയുമാണ് മത്സരിക്കുന്നത്.
രാവിലെ പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുൻപാകെ ഉമ്മൻ ചാണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈക്കത്ത് സി കെ ആശയും വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.