കരിയില കത്തിക്കുന്നതിനിടെ കുഴഞ്ഞു വീണ വയോധികൻ പൊള്ളലേറ്റു മരിച്ചു.


നീണ്ടൂർ: വീടിനോടു ചേർന്നുള്ള സ്ഥലത്തെ കരിയില കത്തിക്കുന്നതിനിടെ കുഴഞ്ഞു വീണ വയോധികൻ പൊള്ളലേറ്റു മരിച്ചു. നീണ്ടൂർ കുരുവിളക്കുന്നേൽ  കെ കെ നാരായണൻ (81)ആണ് മരിച്ചത്.

വീടിനോടു ചേർന്നുള്ള സ്ഥലത്തെ കരിയില കത്തിക്കുന്നതിനിടെ തീയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സംഭവം. സമയമേറെയായിട്ടും ഇദ്ദേഹത്തെ കാണാഞ്ഞതിനാൽ അന്വേഷിച്ചു ചെന്ന കുടുംബാംഗങ്ങളാണ് ഇദ്ദേഹത്തെ പറമ്പിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നളിനിയാണ് ഭാര്യ.