കോട്ടയം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു നാളെ സംയുകത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ നാളെ നടക്കാനിരുന്ന സ്‌കൂൾ,സർവ്വകലാശാലാ പരീക്ഷകൾ മാറ്റി വെച്ചു.
നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. സ്വകാര്യ-കെഎസ്ആർടിസി ബസ്സുകൾ നാളെ പണിമുടക്കും. ഇതേത്തുടർന്ന് നാളെ നടക്കാനിരുന്ന എസ്എസ്എൽസി,ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി വെച്ചു. നാളെ നടക്കാനിരുന്ന പരീക്ഷ മാർച്ച് 8 നു നടത്തിയേക്കും.
മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മഹാത്മാ ഗാന്ധി സർവ്വകലാശാലയും കാലടി സംസ്കൃത സർവ്വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.