കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വന്ത്രയായി മത്സരിച്ചേക്കും.
സ്ഥാനാര്ഥിയാകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി പ്രവർത്തകരുടെ യോഗം ഉടൻ ചേരും. പ്രവർത്തകരുടെ ആവശ്യം താൻ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമെന്നാണെന്നു ലതികാ സുഭാഷ് പറഞ്ഞു. ഇന്ന് വൈകിട്ട് തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.