ഏറ്റുമാനൂർ: ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. താൻ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കുകയാണെന്നു ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
ഏറ്റുമാനൂർ സീറ്റ് യുഡിഎഫ് തനിക്ക് നൽകുമെന്നാണ് കരുതിയിരുന്നതെന്നും കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റിനോട് നിർബന്ധമുണ്ടായിരുന്നില്ല എന്നുമാണ് തന്റെ അന്വേഷണത്തിൽ മനസ്സിലായതെന്നും ലതികാ സുഭാഷ് പറഞ്ഞു.
കോൺഗ്രസ്സ് മുൻകൈ എടുത്താണ് കേരളാ കോൺഗ്രസ്സിന് ഏറ്റുമാനൂർ സീറ്റ് നൽകിയതെന്നും ലതികാ സുഭാഷ് ആരോപിച്ചു. ഏറ്റുമാനൂർ സീറ്റ് ആവശ്യപ്പെടുമ്പോഴും മറ്റൊരു സീറ്റ് നൽകാമെന്ന് നേതൃത്വം ഒരിക്കലും പറഞ്ഞിട്ടില്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂരിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുന്നു. എവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
Posted by Lathika Subhash on Monday, 15 March 2021